Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി മുൻ മന്ത്രി വി.എൻ.വാസവൻ. വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രചാരണങ്ങളെ എതിർക്കാതിരുന്നത് തെറ്റായി പോയെന്ന് വാസവൻ പറഞ്ഞു. സിപിഎം കിളിമാനൂർ ഏരിയാ കമ്മിറ്റിയിലായിരുന്നു വാസവൻ പ്രതികരണം.
വെള്ളാപ്പള്ളി നടേശൻ നിരന്തരം ഉയർത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങളോട് സിപിഎം മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടയിലാണ് മുതിർന്ന നേതാവിന്റെ ഈ തുറന്നുപറച്ചിൽ. പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നതാണ് വാസവന്റെ ഈ നിലപാട്.
ഏരിയാ കമ്മിറ്റിയുടെ ചർച്ചയിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനെതിരേയും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെതിരേയും അതിരൂക്ഷ വിമർശനമാണ് ഉണ്ടായത്. വെള്ളാപ്പള്ളി കുമാരനാശാനെക്കാൾ കേമനാണെന്ന് പിണറായി പ്രസംഗിച്ചത് അസംബന്ധമാണ് എന്നതുൾപ്പെടെയുള്ള വിമർശനങ്ങളുണ്ടായി.
Kerala
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ സിപിഎം ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടിയിരിക്കുകയാണ് മുൻ എംഎൽഎ യു. പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു.
നിയമനടപടിക്ക് അനുമതി നൽകണമെന്ന് ജില്ലാ കമ്മറ്റിയിൽ പ്രതിഭ ആവശ്യപ്പെട്ടു. അതേ സമയം പ്രതിഭയുടെ ആവശ്യത്തിന് ജില്ല നേതൃത്വം അനുമതി നൽകിയിട്ടില്ല.
പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
Kerala
മലപ്പുറം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ തീവ്രവാദി പരാമർശത്തിൽ പ്രതികരണവുമായി കെ.എം. ഷാജി. തന്നെ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി നടേശന് വിളിച്ചത് മാനസിക രോഗം ഉള്ളതിനാലാകും. വെള്ളാപ്പള്ളിയുടെ ബന്ധുക്കൾ ചികിൽസ ലഭ്യമാക്കണമെന്നും ഷാജി പ്രതികരിച്ചു.
വെള്ളാപ്പള്ളിയുടെ ജനവിരുദ്ധമായ പ്രസ്താവന തള്ളിയാണ് ജനങ്ങൾ 102 സീറ്റുകൾ യുഡിഎഫിന് നൽകിയത്. യുഡിഎഫിനും സ്ഥാനാര്‍ഥികള്‍ക്കുമെതിരെ എന്തെല്ലാം തെറ്റായ പ്രചരണങ്ങള്‍ നടന്നു. എന്നിട്ടും ജനങ്ങള്‍ തങ്ങളെ എല്ലാ അര്‍ഥത്തിലും സ്വീകരിക്കുകയാണ് ചെയ്തത്.
സമൂഹത്തിന് വേണ്ടി വെള്ളാപ്പള്ളി എന്താണ് ചെയ്തിട്ടുള്ളതെന്ന് ഷാജി ചോദിച്ചു. ഇത്രയൊക്കെ പറഞ്ഞതിന് ജനങ്ങള്‍ മറുപടി കൊടുത്തിട്ടും അധിക്ഷേപം തുടരുന്നുവെങ്കില്‍ ആ രോഗത്തിന് ചികിത്സ എന്തുവേണമെന്ന് ജനങ്ങള്‍ തീരുമാനിച്ചുകൊള്ളുമെന്നും ഷാജി കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയെ വാനോളം പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. കെസി വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അതിൽ ഒരു സമുദായ നേതാവിനും അവകാശമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യയിലെ അതികായനായ നേതാവാണ് കെ.സി. വേണുഗോപാൽ. കോൺഗ്രസിൽ കൂടുതൽ അഭിപ്രായമുള്ള നേതാവുമാണ്. കെ.സി. വേണുഗോപാലിന്റെ സ്വാധീനത്തിലാണ് ഒരുപാട് എംഎൽഎമാർ ഉണ്ടായത്. കേരളത്തിൽ ഉള്ളത് കറുകപ്പുല്ലു മാത്രമാണ്. അതു തിന്നാൻ മാത്രം അദ്ദേഹം കേരളത്തിലേക്ക് വരുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വി.ഡി. സതീശൻ നല്ല പ്രതിപക്ഷ നേതാവ് ആയിരുന്നെന്നും ലീഗിന്റെ ഒത്താശ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. രമേശ് ചെന്നിത്തലയെയും പുകഴ്ത്തി സംസാരിച്ച വെള്ളാപ്പള്ളി രമേശ് ചെന്നിത്തല ഏറെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണെന്നും ഒരു വിവാദവും ഉണ്ടാക്കാത്തയാളാണെന്നും പറഞ്ഞു.
എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്ന ആൾ ആണ് രമേശ് ചെന്നിത്തല. കേന്ദ്രത്തിലും പരിചയമുണ്ട്. അദ്ദേഹത്തിന്റെ ജൂനിയർ ആയിരുന്ന പലരും വളർന്നിട്ടും ഒന്നുമായില്ല. എല്ലാം സഹിച്ചു നിന്ന ആളാണ് ചെന്നിത്തലയെന്നും പറഞ്ഞു. അതേസമയം, യുഡിഎഫ് നൂറു സീറ്റ് നേടിയാൽ എസ്എൻഡിപി നേതൃത്വം താൻ ഒഴിയുമെന്ന് വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
ചില ദുഷ്ടബുദ്ധികൾ താനാണ് ഇടതിന്റെ പരാജയ കാരണമെന്നു പറയുന്നു. അതിനു പിന്നിൽ മുസ്ലിം ലീഗ് ആണ്. താൻ മുസ്ലിം വിരോധിയല്ല. മുസ്ലിം ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ് പറഞ്ഞത്. പിണറായി വിരുദ്ധരാണ് അങ്ങനെ പറയുന്നത്പി.കെ. കുഞ്ഞാലിക്കുട്ടി മാന്യനാണ്. എന്നാൽ, ലീഗിലെ മറ്റു ചിലർ അങ്ങനെയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇടതുപക്ഷം വൻ വിജയം നേടുമെന്ന നിലപാടിലായിരുന്നു വോട്ടെണ്ണലിനു മുമ്പുവരെ വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പലവട്ടം വ്യക്തിപരമായി അധിക്ഷേപിക്കുകയുംചെയ്തിരുന്നു. യുഡിഎഫ് നൂറിനു മേൽ സീറ്റ് നേടിയാൽ താൻ എസ്എൻഡിപി നേതൃസ്ഥാനം ഒഴിയുമെന്നു വരെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തെ തോൽവിയിൽ അതൃപ്തി പരസ്യമാക്കി എല്‍ഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും പ്രതിഭ പറഞ്ഞു.
പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും പ്രതിഭ പറയുന്നു. കഴിഞ്ഞ തവണത്തേത് പോലെ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നാണ് പ്രതിഭയുടെ വിമര്‍ശനം.
സ്ഥിരമായി ഒന്നാമത് എത്തിയിരുന്ന ബൂത്തിൽ പോലും മുന്നേറാൻ ആയില്ലെന്നാണ് പ്രതികരിച്ച പ്രതിഭ, ആധികാരികമായി പാർട്ടി പറയട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ ആരോപണമാണ് പ്രതിഭ ഉന്നയിക്കുന്നത്.
കായംകുളത്ത് തനിക്കെതിരെ വെള്ളാപ്പള്ളി പ്രവർത്തിച്ചു എന്നാണ് പ്രതിഭയുടെ ആരോപണം. ഇത് എസ്എൻഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായി. കേരളത്തിൽ മൊത്തം ഇത്തരത്തിൽ പ്രതി പ്രവർത്തനം നടന്നിട്ടുണ്ടെന്നും പ്രതിഭ പ്രതികരിച്ചു.
എൽഡിഎഫ് സ്ഥാനാർഥിയായ അഡ്വ. യു പ്രതിഭ 77,348 വോട്ടുകളായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയത്. യുഡിഎഫിന്റെ അരിത ബാബു 71,050 വോട്ടുകൾ (44.06%) നേടി മികച്ച പ്രകടനം മത്സരം നൽകിയിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ നടന്നത്. 6,298 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രതിഭ അന്നു ജയിച്ചുകയറിയത്. എന്നാല്‍, ഇത്തവണ 15,572 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി എം. ലിജു മണ്ഡലം പിടിച്ചു.
76,651 വോട്ടുകൾ നേടിയാണ് യുഡിഎഫ് സ്ഥാനാർഥി എം. ലിജു വിജയിച്ചത്. യു. പ്രതിഭയ്ക്ക് 61079 വോട്ടുകളും ബിഡിജെഎസ് സ്ഥാനാർഥി തമ്പി മേട്ടുതറയ്ക്ക് 16,973 വോട്ടുകളുമാണ് ലഭിച്ചത്.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹവും പ്രതീക്ഷയുമെന്ന് വെള്ളാപ്പള്ളി നടേശൻ. തനിക്ക് തന്റെതായ കാരണങ്ങളുണ്ട്. സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്. അതിൽ ആരും പരിഭവം കാണണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
എൽഡിഎഫ് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവർ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അദേഹം പറഞ്ഞു. യുഡിഎഫ് ഭരണത്തിൽ വന്നാൽ കലഹം ഉറപ്പാണെന്നും ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ ഇതാണ് അവസ്ഥയെന്നും അദേഹം പറഞ്ഞു
തുടർച്ചയായ 10 വർഷത്തെ ഭരണം എൽഡിഎഫിന്റെ താഴെ തട്ടിലെ അണികളെ ആലസ്യത്തിലാക്കി. താഴെ തട്ടിൽ ഇത്തവണ പ്രവർത്തനം ശക്തമല്ല. എൽഡിഎഫ് വന്നാൽ മുഖ്യമന്ത്രി പിണറായി തന്നെയാകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. അവർ അക്കൗണ്ട് തുറന്നാൽ പ്രശ്നമില്ല. തിരുത്തൽ ശക്തിയായി ഉണ്ടാകും. തിരുവനന്തപുരം ജില്ലയിലാവും ജയമെന്ന് അദേഹം കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: യുഡിഎഫ് അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങളെ തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സർക്കാർ വരും. ഒരുപക്ഷെ അത് തന്റെ ആഗ്രഹമായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടത് പക്ഷം ഒരുപാട് സഹായങ്ങൾ ചെയ്തു. ചെറിയ ഭൂരിപക്ഷത്തിലെങ്കിലും എൽഡിഎഫ് വരുമെന്നാണ് കണക്കുകൂട്ടൽ. കോൺഗ്രസിൽ ആര് മുഖ്യമന്ത്രി ആകണമെന്ന് കോൺഗ്രസാണ് പറയേണ്ടത് ലീഗ് അല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീഗായിരിക്കും ഭരണം നടത്തുക.
മാറാട് ആവർത്തിക്കും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല. പെട്ടി പൊട്ടിച്ചാൽ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പറയും. ഇടതുപക്ഷം തോറ്റാൽ ജനാധിപത്യം തോറ്റു എന്നാണ് അർത്ഥം. അവിടെ മതാധിപത്യം ജയിക്കും. സര്‍വേ ഫലങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. അത്തരം ചർച്ചകളിൽ തനിക്ക് താത്പര്യമില്ലെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഇപ്പോൾ മുന്നിലുള്ളത് തമിഴ്നാട് തെരഞ്ഞെടുപ്പാണെന്നും അങ്ങനെയൊരു ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച ഭൂരിപക്ഷത്തോടെ ഡിഎംകെ-കോണ്‍ഗ്രസ് മുന്നണി സഖ്യം തമിഴ്നാട്ടിൽ വിജയിക്കുമെന്നും കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
അനുകൂലമായ തരംഗം ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനുണ്ടെന്ന് പറഞ്ഞ എഐസിസി ജനറൽ സെക്രട്ടറി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കെ.സി. വേണുഗോപാല്‍ മിടുക്കനാണെന്നുള്ള പരാമർശത്തിലും പ്രതികരിച്ചു.
അത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും മറുപടി വെള്ളാപ്പള്ളിയോട് തന്നെ ചോദിക്കണമെന്നുമായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം.
Kerala
കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ ബഫൂണ്‍ പരാമര്‍ശത്തിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അദ്ദേഹത്തിന് 90 വയസായി, തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്നാണ് വി.ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞത്.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ എന്ന് പറഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സതീശന് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവിന്റെ പേര് അദ്ദേഹം മുഖ്യമന്ത്രിയായി പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന് അറിയാമല്ലോ യുഡിഎഫ് ജയിക്കും എന്നത്. അത്രയും മതി എനിക്ക് സന്തോഷമായി. എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. അതിനേക്കാള്‍ മോശം വാക്കുകള്‍ പറഞ്ഞിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
"ഞാന്‍ പ്രതിപക്ഷ നേതാവ് ആയപ്പോള്‍ തവളയെ പോലെ ചീര്‍ത്തു എന്ന് പറഞ്ഞു. ഞാന്‍ പന്നനാണ് വൃത്തികെട്ടവനാണ് എന്നൊക്കെ പറഞ്ഞു. അദ്ദേഹത്തിന് 90 വയസായി, ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതല്ലേ ബാക്കിയുണ്ടാവുള്ളു. ഞാന്‍ ഒന്നും പറയില്ല'- വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, കേരള രാഷ്ട്രീയത്തിലെ ബഫൂണ്‍, ജോക്കര്‍ എന്നിങ്ങനെയാണ് വെള്ളാപ്പള്ളി നടേശന് വി.ഡി. സതീശനെ അധിക്ഷേപിച്ചു കൊണ്ട് പറഞ്ഞത്. യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ ലോകാവസാനം ആയിരിക്കും. കെ. സുധാകരനെ സതീശന്റെ നേതൃത്വത്തില്‍ വേട്ടയാടുകയായിരുന്നുവെന്നാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി നടേശന് പറഞ്ഞത്.
Kerala
കൊച്ചി: വെള്ളപ്പള്ളി നടേശനെയും എസ്എന്‍ഡിപി ഭാരവാഹികളെയും അയോഗ്യരാക്കിയ ഹൈക്കോടതി ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ആണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്. കേസിലെ എതിര്‍കക്ഷികള്‍ക്കു ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീലില്‍ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.
അന്തിമ വിധി ഉണ്ടാകുന്നത് വരെ വെള്ളാപ്പള്ളി അടക്കമുള്ള ഭാരവാഹികള്‍ക്കു തത്സ്ഥാനത്തു തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കമ്പനി നിയമത്തിലെ ലംഘനം ചൂണ്ടിക്കാട്ടി ആയിരുന്നു എസ്എന്‍ഡിപി ഭാരവാഹികളെ അയോഗ്യരാക്കി ജസ്റ്റീസ് ടി.ആര്. രവി വിധി പറഞ്ഞത്.
എം.കെ. സാനു ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയില്‍ ആയിരുന്നു നിര്‍ണായക വിധി. ഈ ഉത്തരവ് സ്റ്റേ ചെയ്യണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം. അടിന്തരമായി സ്റ്റേയുടെ ആവശ്യമില്ലെന്ന് ആയിരുന്നു അപ്പീല്‍ പരിഗണിച്ച് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ വ്യാഴാഴ്ച നിരീക്ഷിച്ചിരുന്നത്.
Kerala
കൊച്ചി: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. എസ്എന്‍ഡിപി ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിള്‍ ബെഞ്ചിന്റെ വിധിക്ക് സ്റ്റേയില്ല. വെള്ളാപ്പള്ളി നടേശന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. അപ്പീലുകള്‍ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ടിരുന്ന ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു. കമ്പനി നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി അടക്കമുള്ള ഡയറക്ടര്‍മാര്‍ അയോഗ്യരാണെന്ന് ജസ്റ്റീസ് ടി.ആര്. രവി ആണ് വിധി പറഞ്ഞത്.
എം.കെ. സാനു ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയില്‍ ആയിരുന്നു നിര്‍ണായക വിധി. ഈ ഉത്തരവ് സ്റ്റേ ചെയ്യണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവില്‍ സ്റ്റേയുടെ ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
എസ്എന്‍ഡിപി യോഗത്തിന്റെ താത്ക്കാലിക ചുമതലയ്ക്കായി ഡയറക്ടര്‍മാരെ നിയമിക്കാനും കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ താത്ക്കാലിക ഡയറക്ടര്‍മാരെ നിയമിക്കാന്‍ സാധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
Kerala
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യതയില്‍ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. അപ്പീല്‍ അടിയന്തരമായി പരിഗണിക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി തള്ളി.
അപ്പീല്‍ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് നിലപാട്. സ്ഥാനത്തുനിന്ന് നീക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വെള്ളാപ്പള്ളി നടേശൻ അപ്പീല്‍ നല്‍കിയത്.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നീക്കിയിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം.എന്‍. സ്വാമിയെയും ഹൈക്കോടതി നീക്കിയിരുന്നു.
ജസ്റ്റിസ് ടി.ആര്. രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം തുടര്‍ച്ചയായി മൂന്ന് വര്‍ഷം റെജിസ്ട്രര്‍ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകള്‍ ഹാജരാക്കിയില്ല. ഇങ്ങനെ നല്‍കിയില്ലെങ്കില്‍ അയോഗ്യതയ്ക്ക് കാരണമാകും.
Kerala
കൊച്ചി : വെള്ളപ്പള്ളി നടേശൻ ഉൾപ്പടെയുള്ള എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീൽ ഇന്ന് പരിഗണിക്കും. സിംഗിൾ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് അപ്പീലിൽ പറയുന്നു.
ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരെയാണ് ജസ്റ്റീസ് ടി.ആർ. രവി അയോഗ്യരാക്കിയത്. കമ്പനി നിയമത്തിലെ 164(2) വകുപ്പ് പ്രകാരം സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ യഥാസമയം ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് നടപടി.
കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലിൽ വ്യക്തമാക്കുന്നു. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്.
തുടർച്ചയായി മൂന്ന് വർഷം റിട്ടേണൺ നൽകിയില്ലെങ്കിൽ മാത്രമാണ് അയോഗ്യത. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പരിൽ സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. കേന്ദ്ര കമ്പനി നിയമ പ്രകാരമുള്ള ഡിൻ നമ്പർ ഹാജരാക്കിയിട്ടുണ്ടെന്നും അയോഗ്യരാക്കിയ നടപടി നിലനിൽക്കില്ലെന്നുമാണ് വാദം.
Kerala
ചേർത്തല: ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ.
യുഡിഎഫിന്റെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സ്വാമി സച്ചിദാനന്ദ നടത്തിയ ഇടപെടലുകളാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
സച്ചിദാനന്ദ പമ്പര വിഡ്ഢിയാണ്. സ്വാമി സച്ചിദാനന്ദ സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നത്. ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ല. സ്ഥാനാർഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആരാണ്. ശിവഗിരി മഠത്തിൽ ഇരുന്ന് ഇങ്ങനെ ചെയ്യാമോ.
സ്വന്തം നിലയിൽ ചെയ്തതാണെന്ന് മഠം സെക്രട്ടറി തന്നെ പറയുന്നു. ആ കസേരയിൽ ഇരിക്കാൻ സച്ചിദാനന്ദയ്ക്ക് യോഗ്യതയില്ല. രാഷ്ട്രീയക്കാരുടെ വാലായി നടക്കുകയല്ല ശിവഗിരി മഠം ചെയ്യേണ്ടത്.
ശിവഗിരി മഠത്തിന് മഠത്തിന്റേതായ ധർമമുണ്ട്. പ്രസിഡന്റിന് അഭിപ്രായം പറയണമെങ്കിൽ ട്രസ്റ്റ് യോഗം ചേർന്ന് തീരുമാനിക്കണം. 18 പേരുടെ പേര് എഴുതിക്കൊടുത്തെന്നും എത്രപേര്‍ സ്ഥാനാർഥിയാകുമെന്ന് കണ്ടറിയാമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Kerala
കൊച്ചി: വെള്ളാപ്പള്ളി നടേശനെയും എസ്എന്‍ഡിപി യോഗത്തിന്റെ ഭരണസമിതിയെയും ഹൈക്കോടതി അയോഗ്യരാക്കിയതില്‍ ആഹ്ലാദപ്രകടനവും മധുര വിതരണവുമായി എസ്എന്‍ഡിപി സംരക്ഷണ മുന്നണി പറവൂര്‍ ഘടകം.
പറവൂരില്‍ സംഘടിപ്പിച്ച പരിപാടി ജില്ല സെക്രട്ടറി എ.ആര്. പ്രകാശന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി.ഡി. ഉണ്ണികൃഷ്ണന്, സതീശന് തത്തപ്പിള്ളി, കെ.ജി. മധു പ്രദീപ്, തട്ടാപ്പടി ബൈജു, വി.എസ്. ബോബന് തുടങ്ങി നിരവധി പേര് ആഹ്ലാദപ്രകടനത്തില് പങ്കെടുത്തു.
എസ്എന്‍ഡിപിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജനറല്‍ സെക്രട്ടറിയെ കോടതി പുറത്താക്കുന്നത്. കമ്പനി നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ടി.ആര്. രവിയുടെ ബെഞ്ച് ഉത്തരവിട്ടത്. ഒമ്പതു വര്‍ഷമായി സ്ഥാപനം വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയാണ് നടപടി.
വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെ ശിവഗിരി മഠം സ്വാഗതം ചെയ്തു. കോടതി വിധി ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണിത് എന്നാണ് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞത്.
Kerala
കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി. വെള്ളാപ്പള്ളിയെയും എല്ലാ ബോർഡ് അംഗങ്ങളെയുമടക്കം 170 പേരെ എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി.
വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്റ് എംഎൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവരെയാണ് ജസ്റ്റീസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് അയോഗ്യരാക്കിയത്.
കമ്പനി നിയമങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതി നടപടി. നിലവിലെ ഭാരവാഹികളെ അയോഗ്യരാക്കിയ സാഹചര്യത്തില്‍ പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
പ്രഫ. എം.കെ. സാനു, സംരക്ഷണ സമിതി ചെയര്മാന് അഡ്വ. എസ്. ചന്ദ്രസേനന് തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
2013 മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം വാര്‍ഷിക കണക്കുകളും റിട്ടേണുകളും സമര്‍പ്പിക്കുന്നതില്‍ ഭരണസമിതി വീഴ്ച വരുത്തിയതായി കോടതി കണ്ടെത്തി.
ഇത് കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി, രജിസ്ട്രേഷന് വകുപ്പ് നല്കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്.
പതിറ്റാണ്ടുകളായി യോഗത്തിന്റെ നിയന്ത്രണം കൈവശം വെച്ചിരുന്ന വെള്ളാപ്പള്ളിക്ക് നിയമപരമായി നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്.
നിലവിലെ ഭരണസമിതി അയോഗ്യരായതോടെ എസ്എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ വൈകാതെ നിശ്ചയിക്കേണ്ടി വരും.
Kerala
ആലപ്പുഴ: ഗതാഗതമന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗണേഷ് കുമാർ ഇടത് ഭരണത്തിലെ കുഴിത്തുരുമ്പാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.
എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്ന ആളാണ് ഗണേഷ് കുമാര്‍. സ്വന്തം അച്ഛനുമായും സഹോദരിയും ഭാര്യയുമായും പ്രശ്നങ്ങൾ ഉണ്ടാക്കി. രാഷ്ട്രീയത്തിലും പലരെയും ചതിച്ചു. ഉമ്മൻ ചാണ്ടിയെയും അതിൽ ഉള്‍പ്പെടുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.
ഇത്രയും ധാർഷ്ട്യത്തോടെ മറ്റൊരു മന്ത്രിയുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. രാഷ്ട്രീയത്തിലെ ചതിയൻ ചന്തുവാണ് ഗണേഷ് കുമാർ. ഗതാഗത വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരമാണ് ഗണേഷ് നടത്തിയതെന്നും സർ ചക്രവർത്തിമാരുടെ സ്വഭാവമാണ് ഗണേഷിനെന്നും വെള്ളാപ്പള്ളി നടേശന് കുറ്റപ്പെടുത്തി.
ശബരിമല യുവതി പ്രവേശനത്തില്‍ ദേവസ്വം ബോർഡ് തെറ്റുതിരുത്തിയത് സ്വാഗതാർഹമാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
Kerala
കൊച്ചി: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ കടന്നാക്രമിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ് എസ് - എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ ചതിയുണ്ടെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്.
ഗണേഷ് കുമാർ ഒരു ലോക ചതിയനാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം തന്നെ ചതിയുടേതാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ചതിയുടെ ഒക്കെ പ്രതിഫലമായിട്ടാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിച്ചത്. ഗണേഷിന് സദാചാരബോധമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നോടുള്ള വിരോധത്തിന് കാരണം തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വർഗീയത ആരുപറഞ്ഞാലും അതിനോട് വിട്ടുവീഴ്ച ചെയ്യില്ല. മതേതര മനസുള്ളവർ തന്റെ നിലപാടിനൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും സതീശൻ പറഞ്ഞു. നാടിന്റെ മതേതര സ്വഭാവം തകർക്കുന്ന പ്രസ്താവനകളോടും നിലപാടുകളോടും സന്ധിയില്ലാത്ത സമരം തുടരുമെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
എൻഎസ്എസിന് തന്നോട് വ്യക്തിപരമായ വിരോധമാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. അത് തന്റെ നിലപാടുകൾ ശരിയാണെന്നതിന്റെ തെളിവാണ്. കോൺഗ്രസിനോടോ യുഡിഎഫിനോടോ അവർക്ക് വിരോധമില്ലല്ലോ, അത് മതിയെന്നും അദ്ദേഹം പ്രതികരിച്ചു.
Kerala
കൊച്ചി: എസ്എൻഡിപി - എൻഎസ്എസ് ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി പൊന്നുരുന്നിയിൽ എസ്എൻഡിപി യോഗം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
സ്വർണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ളൂവെന്നും അത് കഴിഞ്ഞാൽ ചർച്ച പോലും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി സർക്കാർ മൂന്നാമതും വരാൻ സാധ്യതയുണ്ട്. സർക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സമുദായ സ്ഥാനാർഥി വേണമെന്ന ആവശ്യം എസ്എൻഡിപി ഉന്നയിക്കില്ല. തന്റെ സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം. സ്ഥാനാർഥി നിർണയം കഴിഞ്ഞ് ബോർഡ് കൂടി എസ്എൻഡിപി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Leader Page
ബിജെപി വിഭാവനാ ചെയ്യുന്ന ഹിന്ദു ഐക്യത്തിനു മുന്നോടിയായി കേരളത്തിൽ ഉണ്ടാകുമെന്ന് അടുത്തകാലത്ത് പ്രഖ്യാപിക്കപ്പെട്ട ഈഴവ-നായർ ഐക്യം പൊളിഞ്ഞു. അങ്ങനെ 1950ൽ മന്നത്ത് പത്മനാഭനും ആർ. ശങ്കറുംകൂടി ഉണ്ടാക്കിയ ഹിന്ദു മണ്ഡലത്തിന്റെയും 2012ൽ വെള്ളാപ്പള്ളിയും സുകുമാരൻ നായരും ചേർന്നുണ്ടാക്കിയ ഹിന്ദു മഹാസഖ്യത്തിന്റെയും ഗതി പുത്തൻ നീക്കത്തിനും ഉണ്ടായി.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ജനുവരി 18ന് മുന്നോട്ടുവച്ച നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യത്തിനുള്ള ആഹ്വാനം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്വാഗതം ചെയ്തതോടെ ഒരു പുത്തൻ ചരിത്രം കുറിക്കപ്പെടുന്നു എന്ന് പൊതുവെ ധാരണ ഉണ്ടായതാണ്. എന്നാൽ, ജനുവരി 21ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപി ബോർഡ് യോഗം നിർദേശിച്ച ഐക്യം സംബന്ധിച്ച് ചർച്ച ചെയ്യാൻ ജനുവരി 26ന് പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ഐക്യനിർദേശം തള്ളി. അതോടെ ഈഴവ-നായർ ഐക്യനീക്കം വീണ്ടും പെളിഞ്ഞു.
എന്നാൽ, 1950ലും 2012ലും ഉണ്ടായ പരാജയങ്ങളുടെ രൂപമല്ല ഇക്കുറി. ഐക്യനീക്കം പൊളിഞ്ഞെങ്കിലും ഇരുസമുദായത്തിന്റെയും നേതാക്കൾ ഐക്യനീക്കം പൊളിഞ്ഞതിനെക്കുറിച്ച് നടത്തുന്ന പ്രതികരണങ്ങൾ പഴയകാലത്തെപോലെ പരസ്പരം കുറ്റപ്പെടുത്തുന്നതല്ല എന്നത് ഈ പരാജയത്തിലെ വലിയ സവിശേഷതയാണ്. എസ്എൻഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സംശയലേശമെന്യേ വ്യക്തമാക്കി.
ഐക്യവുമായി മുന്നോട്ടു പോയാൽ എൻഎസ്എസിന്റെ സമദൂര സിദ്ധാന്തം നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈഴവ-നായർ ഐക്യത്തിനു പിന്നിൽ ബിജെപിയാണെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്ന് വ്യക്തമായതുകൊണ്ടാണ് ബോർഡ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചയ്ക്ക് നിയോഗിച്ചതിലൂടെ സംശയം ശക്തമായി. “തുഷാറിനെ ചർച്ചയ്ക്കു വിടരുതായിരുന്നു”- സുകുമാരൻ നായർ പറഞ്ഞു. അതുകൊണ്ട് ചർച്ചയ്ക്കായി വരേണ്ടെന്ന് താൻതന്നെ വിളിച്ചു പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യം ഇന്നല്ലെങ്കിൽ നാളെ
ഈ തിരിച്ചടിക്കു വെള്ളാപ്പള്ളി നൽകുന്ന ഭാഷ്യം വളരെ ഇരുത്തം വന്നതായി. അദ്ദേഹം തെല്ലും തളരുന്നില്ല. നായർ-ഈഴവ ഐക്യമല്ല ഹിന്ദുക്കളുടെ ഐക്യമാണ് ലക്ഷ്യം. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന അഭിപ്രായം സുകുമാരൻ നായർ മാറ്റിയിട്ടില്ല. അതാണ് വെള്ളാപ്പള്ളിയെ സന്തോഷിപ്പിക്കുന്ന ഘടകം. ഈ നീക്കത്തിൽ രാഷ്ട്രീയമില്ലെന്ന് വെള്ളാപ്പള്ളി പറയുന്നു. നിഷ്കളങ്കനായ സുകുമാരൻ നായർ വ്യക്തിപരമായ അഭിപ്രായം ആദ്യം പറഞ്ഞു. എൻഎസ്എസ് ഡയറക്ടർ ബോർഡ് കൂടിയപ്പോൾ അതു തിരുത്തേണ്ടിവന്നത് എന്തുകൊണ്ടെന്ന് നമുക്കറിയാം. സംഘടനയുടെ സെക്രട്ടറി എന്ന നിലയിൽ സുകുമാരൻ നായർക്ക് ആ തീരുമാനം മാലോകരെ അറിയിക്കേണ്ടിവന്നു. അതുകൊണ്ട് നാം നിരാശരല്ല. ഇന്നല്ലെങ്കിൽ നാളെ ഹിന്ദു ഐക്യം ഉണ്ടാവും.
“ഈ തീരുമാനത്തിന്റെ പേരിൽ സുകുമാരൻ നായരെയോ നായർ സമുദായത്തെയോ തള്ളിപ്പറയരുത്. ഞാൻ ഒരിക്കലും നായർ സഹോദരങ്ങളെ കുറ്റം പറയില്ല. സുകുമാരൻ നായർ നിഷ്കളങ്കനാണ്. ഇന്നല്ലെങ്കിൽ നാളെ നടക്കേണ്ട കാര്യമാണിത്. നായർ സമുദായം നമ്മുടെ സഹോദര സമുദായമാണ്. നമ്മുടേത് ഒരു മതമാണ്. ഒരു വിശ്വാസമാണ്. ഒരേ ആചാരങ്ങളാണ്. നമ്മുടെ അനുഷ്ഠാനങ്ങൾ ഒന്നാണ്. ഈ തീരുമാനത്തിന്റെ പേരിൽ അവരെ തള്ളിപ്പറയരുത്. ചോര കുടിക്കാൻ നടക്കുന്നവരുണ്ട്. അവർക്ക് ഇരയാകരുത്. ചില കുറുക്കന്മാരുണ്ട്. അവരുടെ കെണിയിൽ വീഴരുത്. ഞാൻ ചില സാമൂഹിക സത്യങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ, മുഖ്യമന്ത്രിയുടെ കാറിൽ പോയതിന് എല്ലാവരും പരിഹസിച്ചപ്പോൾ സുകുമാരൻ നായർ നമുക്ക് ശക്തമായ പിന്തുണ തന്നു. അത് എനിക്ക് കരുത്തു പകർന്നു. രാഷ്ട്രത്തെ ഹൈജാക്ക് ചെയ്യാൻ നോക്കുന്ന ശക്തികളുണ്ട്.” -വെള്ളാപ്പള്ളി മുന്നറിയിപ്പു നൽകി. പോരാട്ടം അവർക്കെതിരേയാണ്. അതായത് ഈ തിരിച്ചടികൊണ്ട് വെള്ളാപ്പള്ളി മുന്നോട്ടുവച്ച കാൽ പിൻവലിക്കുന്നില്ല. അദ്ദേഹം മുന്നോട്ടുതന്നെയാണ്. അസാധാരണ സ്വരമാണ് വെള്ളാപ്പള്ളിയിൽനിന്നുയർന്നത്.
സൂക്ഷിച്ചാണ് സുകുമാരൻ നായരും സംസാരിച്ചത്. വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചില്ല. വെള്ളാപ്പള്ളിക്കു പെട്ടെന്നു പത്മഭൂഷണ്‍ കിട്ടിയതാണ് ഐക്യനീക്കത്തിന് പിന്നിൽ ബിജെപി കളിക്കുന്നില്ലേ എന്നു ചിന്തിക്കാൻ സുകുമാരൻ നായരെ പ്രേരിപ്പിച്ചതെങ്കിലും വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ കൊടുത്തത് തെറ്റിപ്പോയി എന്നൊന്നും സുകുമാരൻ നായർ പറഞ്ഞില്ല. വെള്ളാപ്പള്ളി പത്മ പുരസ്കാരത്തിന് അർഹനാണെന്നും സുകുമാരൻ നായർ പറഞ്ഞു. വെള്ളാപ്പള്ളി മുന്നോട്ടുവച്ച ഹിന്ദു ഐക്യം വേണ്ടതല്ലെന്നും സുകുമാരൻ നായർ പറഞ്ഞില്ല. “ഞാൻ സ്വാഗതം ചെയ്ത നിർദേശമാണത്. എന്നാൽ, പിന്നീട് ഞാൻ തന്നെ വിശകലനം ചെയ്തപ്പോൾ ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞു പിന്മാറി. അതിൽ അടിയൊഴുക്കുണ്ടെന്നു തോന്നി. അവർ ബിജെപിയുമായി ചേർന്നു നടത്തുന്ന നീക്കമായി തോന്നി. ചർച്ചയ്ക്കായി വിടുന്നത് ബിജെപി മുന്നണിയുടെ നേതാവിനെ. അതിനിടെ കേന്ദ്രത്തിന്റെ അംഗീകാരം കിട്ടി. പത്മഭൂഷണ്‍. അത്ര ശുദ്ധമല്ല ഇടപെടൽ എന്നും തോന്നി. എൻഎസ്എസിന് സമദൂരമാണ്. അതു തെറ്റിച്ച് ഒരു നീക്കുപോക്കുമില്ല. അതിനാൽ ഞാൻതന്നെ ഈ തിരുമാനം ഡയറക്ടർ ബോർഡ് യോഗത്തെ അറിയിക്കുകയായിരുന്നു.” -സുകുമാരൻ നായർ വിശദീകരിച്ചു. ബോർഡല്ല, താൻ തന്നെയാണ് തീരുമാനം മാറ്റിയത് എന്ന് സമർഥിക്കുകകൂടിയാണ് അദ്ദേഹം ചെയ്തത്.
ഐക്യനീക്കം പരാജയപ്പെട്ടത് പതിവുപോലെ നേതാക്കന്മാരുടെ ഈഗോ കൊണ്ടല്ല എന്നത് ഈ പരാജയത്തിലെ നല്ല വശമാണ്. പിന്നെ എന്തുകൊണ്ട് പരാജയപ്പെട്ടു? ആരാണ് പരാജയപ്പെടുന്നത്? സുകുമാരൻ നായരോ? എൻഎസ്എസ് ഡയറക്ടർ ബോർഡ് ശക്തി തെളിയിച്ചു എന്ന് വ്യാഖ്യാനിക്കുന്നതും ശരിയാവില്ല. സുകുമാരൻ നായർക്ക് എൻഎസ്എസ് ഡയറക്ടർ ബോർഡിൽ സ്വാധീനം കുറഞ്ഞതിന്റെ സൂചനയാണ് ഈ തീരുമാനം എന്ന് അധികം പേർ വിശ്വസിക്കില്ല.
ഒരേ മതവിശ്വാസികളാണെങ്കിലും ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് മുന്നാക്ക സമുദായവും പിന്നാക്ക സമുദായവുമായുള്ള രണ്ട് സമൂഹങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുക അത്ര എളുപ്പമല്ല എന്ന സാമൂഹിക യാഥാർഥ്യം ഉണ്ടാക്കുന്ന സ്വാഭാവിക ദുരന്തമാണിത്. പിന്നാക്ക സമുദായങ്ങൾക്കു കിട്ടുന്ന ആനുകൂല്യങ്ങൾ മുന്നാക്കക്കാർക്കു പിടിക്കില്ല. മുന്നാക്കക്കാർ നടത്തുന്ന അവകാശ സമരങ്ങൾ പിന്നാക്കക്കാർക്കും പഥ്യമാവില്ല. ഹൈന്ദവരിലും ക്രൈസ്തവരിലും ഭരണഘടനാപരമായ ഈ തിരിവുണ്ട്. മുസ്ലിംകളിൽ ഇല്ല. അതുകൊണ്ട് അവർക്ക് എല്ലാ കാര്യത്തിലും ഒന്നിച്ചു നിൽക്കാനാകുന്നു.
മുസ്ലിം ലീഗ് വിരോധം
നായർ, ഈഴവ ഐക്യനീക്കം പൊളിഞ്ഞെങ്കിലും അതിനു പ്രധാന കാരണമായ മുസ്ലിം ലീഗ് വിരോധം വെള്ളാപ്പള്ളി ഊതിക്കത്തിക്കുന്നുണ്ട്. ലീഗ് രാഷ്ട്രീയശക്തി ഉപയോഗിച്ച് അന്യായമായി പലതും നേടുന്നു എന്ന വാദം അദ്ദേഹം ആവർത്തിച്ച് ഉന്നയിക്കുന്നു. ഈ വികാരം ചില ക്രൈസ്തവരിലും ഉണ്ട്. ന്യൂനപക്ഷാനുകൂല്യങ്ങൾപോലും 80 ശതമാനവും മുസ്ലിം സമുദായത്തിന് ഒറ്റയ്ക്കു കിട്ടാൻ കാരണം ലീഗാണ്.
ന്യൂനപക്ഷ വകുപ്പിലെ മന്ത്രിമാർ എല്ലാക്കാലത്തും മുസ്ലിംകൾ ആയിരുന്നു. രണ്ടാം പിണറായി സർക്കാർ രൂപംകൊള്ളുന്ന കാലത്ത് ഈ വകുപ്പു മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യണം എന്ന് ക്രൈസതവ മെത്രാന്മാർ ആവശ്യപ്പെട്ടതും പിണറായി അംഗീകരിച്ചതുമാണ്. തുടക്കത്തിൽ പിണറായി തന്നെയാണ് ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. പിന്നീടത് വി. അബ്ദുറഹിമാന് കൈമാറി. ന്യൂനപക്ഷ വകുപ്പ് അദ്ദേഹത്തിനാണ് എന്നായിരുന്നു വകുപ്പ് വിഭജന സമയത്ത് മുഖ്യമന്ത്രി അറിയിച്ചതെങ്കിലും ഫലത്തിൽ അദ്ദേഹത്തിന് കൊടുത്തില്ല. മുഖ്യമന്ത്രി വകുപ്പ് സൂക്ഷിച്ചു. പിന്നീട് അബ്ദുറഹിമാനുതന്നെ കൊടുക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ ഇടപെട്ട് രാഷ്ട്രപതി. പരാതി രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി.
പരാതി പരിശോധിച്ച് മേൽനടപടികൾ കൈക്കൊള്ളാൻ വകുപ്പിന് നിർദേശം നൽകി. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള അറിയിപ്പ് പരാതിക്കാരന് ലഭിച്ചു. മുൻപ് പത്മ പുരസ്കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിക്ക് അത്തരമൊരു ഉന്നത ബഹുമതി നൽകുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം നൽകിയത്.
ക്രിമിനൽകേസുകളിൽ പ്രതിയായ ഒരാൾക്ക് രാഷ്ട്രത്തിന്റെ ആദരം നൽകുന്നത് ഉചിതമല്ലെന്നും കമ്മിറ്റി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം അനീതിയാണെന്നും കമ്മിറ്റി പറഞ്ഞിരുന്നു.
Kerala
കോട്ടയം: പത്മഭൂഷൻ മമ്മൂട്ടിക്ക് കിട്ടാൻ അർഹനാണെന്നും പാവങ്ങളുടെ കണ്ണീർ ഒപ്പിയത് കൊണ്ടാണ് നമുക്ക് അംഗീകാരം ലഭിച്ചതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ പത്മഭൂഷൻ സമുദായത്തിൽപ്പെട്ട എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കിട്ടിയതിന്റെ പേരിൽ അഹങ്കാരമോ കിട്ടാത്തതിന്റെ പേരിൽ ദുഃഖമോ ഇല്ല. തനിക്ക് പാർലമെന്ററി മോഹമില്ല. അതു വരുമ്പോൾ ആണ് പ്രശ്നം. സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ മറ്റു കസേരകൾ വേണ്ടി ആഗ്രഹിക്കരുത്.
എസ്എൻഡിപിഐ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. യൂട്യൂബിലൂടെ കാശ് കൊടുത്ത് തന്നെ ചീത്ത പറയിക്കുന്നു. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല. താൻ ഒറ്റയ്ക്ക് നിന്നാൽ സീറോ, നിങ്ങൾ കൂടെ നിന്നപ്പോൾ ഹീറോ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൻ പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി. അനേകം തട്ടിപ്പ് കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൻ പിൻവലിക്കണമെന്ന് സംരക്ഷണ സമിതിയുടെ ആവശ്യം.
വഞ്ചനാകുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റം ആരോപിക്കപ്പെട്ടവർ അവാർഡിന് പരിഗണിക്കരുതെന്ന് നിബന്ധനയുള്ളതാണ്. ഇക്കാര്യം മുൻനിർത്തി ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്ത് കൊടുക്കും.
തെറ്റായ അവാർഡ് പിൻവലിക്കാൻ റൂൾസ് ഉണ്ട്, ഇതുമായി ബന്ധപ്പെട്ട് എസ്എൻഡിപി സംരക്ഷണ സമിതി ലോക്ഭവൻ മാർച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Kerala
ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ ജി. സുകുമാരന്‍ നായരെ തള്ളിപ്പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
നായര്‍ സമുദായം സഹോദര സമുദായമാണെന്നും സുകുമാരന്‍ നായര്‍ നിഷ്കളങ്കനും മാന്യനുമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. കേവലം നായര്‍ ഈഴവ ഐക്യമല്ല പറഞ്ഞത്. ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തീരുമാനത്തിന്റെ പേരിൽ സുകുമാരൻ നായരെയോ എന്‍എസ്എസിനെയോ തള്ളിപ്പറയില്ല. സുകുമാരൻ നായർക്ക് തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോഴാണ്. സുകുമാരൻ നായർ നമുക്ക് തണലും കരുത്തുമായി ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചേർത്തല എസ്എൻ കോളജിൽ നടന്ന എസ്എന്‍ ട്രസ്റ്റ് ഡയറക്ടർ ബോർഡ് വിശേഷാൽ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ കരുത്തൻ ആക്കിയ ആളാണ് സുകുമാരൻ നായർ. സുകുമാരൻ നായരുടെ ഭാഗത്തു നിന്ന് ഐക്യത്തിന് വ്യക്തിപരമായി വളരെ പിന്തുണയുണ്ടായി. തന്റെ മകനെ സ്വന്തം മകനെ പോലും കാണുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സുകുമാരൻ നായർ ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. സംഘടനയുടെ തീരുമാനം പറയേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. അതാണ് പിന്നീട് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരോക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതം ചെയ്യുന്നു, പത്മ പുരസ്കാരങ്ങൾ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കാൻ പാടില്ല. വി.എസ്. അച്യുതാനന്ദൻ, മമ്മൂട്ടി, വിമലാ മേനോൻ എന്നിവരുടെ മൂന്ന് പുരസ്കാരങ്ങളും അംഗീകരിക്കുന്നു. എന്നാൽ, മറ്റ് പുരസ്കാരങ്ങളെക്കുറിച്ച് പറയാനില്ല. ദുരുദ്ദേശങ്ങൾ ജനം മനസിലാക്കുമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, ശശി തരൂരിന്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കും അദ്ദേഹം മറുപടി നൽകി. അദ്ദേഹത്തെ പോലെ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവ് മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് മുരളീധരൻ പരിഹസിച്ചു.
ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലാണ്. ഏപ്രിൽ ഒന്നാം തിയതി മാത്രം പറയാനാകുന്ന കാര്യം. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് അഭിപ്രായവ്യത്യാസം ഉണ്ടാകാം. മഹാ പഞ്ചായത്തിൽ തരൂരിന്റെ പേര് പരാമർശിക്കാത്തതിൽ അദ്ദേഹത്തിന് പ്രയാസമുണ്ടായിട്ടുണ്ട്.
രാഹുൽ ഗാന്ധിക്ക് എഴുതി നൽകിയ പേരുകളാണ് വായിച്ചത്. രാഹുൽ ഗാന്ധി മനഃപൂർവം പേര് ഒഴിവാക്കിയിട്ടില്ല. തരൂരിന് പ്രയാസം ഉണ്ടായാൽ ഗൗരവമായി പാർട്ടി കാണും. രണ്ടുദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി നേരിട്ട് തരൂരുമായി സംസാരിക്കും.
അദ്ദേഹത്തിന്റെ പ്രയാസം പരിഹരിക്കും. ഫുൾടൈം രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നത്. തങ്ങൾക്കൊന്നും ഇത് പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
കോട്ടയം: പത്മ അവാർഡുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്ക് ഇല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആരാണ് പുരസ്ക്കാരത്തിന് ശിപാർശ ചെയ്തത് എന്നറിയില്ലെന്നും ജനങ്ങൾക്ക് നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അവാർഡിനെ പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഇപ്പോൾ കിട്ടിയ അവാർഡിന് ഇരട്ടി മധുരമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അവാർഡിൽ ഒരുപാട് പേര് നല്ലത് പറയുന്നു. കുറെ പേര് ചീത്ത പറയുന്നു. ആഹ്ലാദിക്കാനോ, ദുഃഖിക്കാനോ ഇല്ല. സംസ്ഥാന സർക്കാർ പേര് നിർദേശിച്ചോ എന്നറിയില്ല. അവാർഡ് നാരായണ ഗുരുവിന് സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
മലപ്പുറം: സാമുദായിക സംഘടനകളുടെ യോജിപ്പിലും പിളര്‍പ്പിലും മുസ്ലിം ലീഗ് ഇടപെടാറില്ലെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. എസ്എന്‍ഡിപി എന്‍എസ്എസ് ഭിന്നിപ്പിന് കാരണം മുസ്ലിം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം വെറും ജല്‍പ്പനം മാത്രമാണ്. ഇത്തരം ജല്പ്പനങ്ങള് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയും. പ്രകോപിപ്പിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആ വലയില്‍ മുസ്ലിം ലീഗ് വീഴില്ല.
ഇതൊക്കെ പറയുന്ന ആളും പറയിക്കുന്ന ആളും എന്താണ് ഉദ്ദേശിക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാം. പൊന്നാട അണിയിച്ച് കാറില്‍ കയറ്റിക്കൊണ്ടുവന്ന് വെള്ളാപ്പള്ളിയെക്കൊണ്ട് ഇത് പറയിപ്പിക്കുന്നതാണെന്ന് എല്ലാവര്ക്കും മനസിലാകുമെന്നും പി.എം.എ. സലാം പറഞ്ഞു.
Kerala
ചേർത്തല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ തീരുമാനം. വ്യക്തിപരമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വേണ്ടെന്നാണ് നിർദേശം.
വെള്ളാപ്പള്ളി നടേശൻ സിപിഐക്കെതിരേ നടത്തിയ ചതിയൻചന്തു പരമാർശത്തിന് ഉചിതവും അർഹവുമായ മറുപടി സംസ്ഥാന സെക്രട്ടറി നൽകിയിട്ടുണ്ടെന്നും, വിഷയത്തിൽ പരസ്യ പോരിനു പോകേണ്ട ആവശ്യമില്ലെന്നുമാണ് ജില്ലാ കൗൺസിലിന്റെ തീരുമാനം.
കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേഴ്സണൽ സ്റ്റാഫ് വെള്ളാപ്പള്ളിക്കെതിരേ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ ജാഗ്രത കുറവുണ്ടായെന്നും ജില്ലാ കൗൺസിലിൽ വിമർശനം ഉയർന്നു.എന്നാൽ ഇയാൾക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം.
Kerala
ആലപ്പുഴ: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ജാവദേക്കർ വെള്ളാപ്പള്ളിയെ കണ്ടത്.
രാഷ്ട്രീയ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് കൂടിക്കാഴ്ചയ്ക്കായി ജാവദേക്കർ എത്തിയത്. ഉച്ചവരെ വെള്ളാപ്പള്ളി നടേശനൊപ്പം ജാവദേക്കര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സന്ദീപ് വാചസ്പതിയടക്കമുള്ള ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും ജാവദേക്കറിനൊപ്പമുണ്ടായിരുന്നു.
മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് വെള്ളാപ്പള്ളിയെ കൂടെ കൂട്ടാനുള്ള ബിജെപിയുടെ നീക്കം. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Kerala
കൊച്ചി: വെള്ളാപ്പള്ളി നടേശൻ മാൻഡ്രേക്ക് ആണെന്നും മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഭയമാണെന്ന് തോന്നുന്നുവെന്നും അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹിമവൽ ഭദ്രാനന്ദ.
ഇടതുപക്ഷത്തെയും കൊണ്ടെ വെള്ളാപ്പള്ളി നടേശൻ പോകു. വെള്ളാപ്പള്ളിക്ക് എതിരെ ചോദ്യം ചോദിക്കുന്നവരെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. കപട സമുദായ സ്നേഹമാണ് വെള്ളാപ്പള്ളിയുടേത്.
നിരവധി കേസുകളിൽ പ്രതിയാണ് വെള്ളാപ്പിള്ളി നടേശൻ. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എന്നാൽ വെള്ളാപ്പള്ളിയെ അദ്ദേഹം ഇപ്പോൾ ഭയക്കുന്നുണ്ടെന്നാണ് തന്റെ സംശയമെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.
Kerala
ആലപ്പുഴ: മാധ്യമ പ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചതിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തീവ്രമായി സംസാരിക്കുന്നവൻ തീവ്രവാദിയാണ്. മതതീവ്രവാദിയെന്ന് താൻ ആരെയും വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സത്യം ബോധ്യപ്പെടുത്താൻ മാധ്യമങ്ങളെ വീട്ടിൽ വിളിച്ചു വരുത്തി. അവിടെയും ഒരു ചാനൽ പ്രശ്നം ഉണ്ടാക്കി. തന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഒരു ചാനൽ വിചാരിച്ചാൽ തനിക്ക് ഒരു ചുക്കും സംഭവിക്കില്ല. തനിക്ക് ഭയമില്ലെന്നും ഒന്നും നഷ്ടപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണം പിടിക്കാൻ ആനുകൂല്യങ്ങൾ തരാമെന്ന് പറഞ്ഞ് ലീഗ് നേതാക്കൾ എസ്എൻഡിപിയെ കൂടെക്കൂട്ടം. ഒടുവിൽ ഭരണം കിട്ടിയപ്പോൾ തള്ളിക്കളഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഐയെ വീണ്ടും വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഐ മൂഢസ്വർഗത്തിലാണെന്ന് അദ്ദേഹം പരിഹസിച്ചു. ഈഴവരുൾപ്പെടെ പിന്നാക്കസമുദായമാണ് ഇടതുപാർട്ടികളുടെ നട്ടെല്ല്. സിപിഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമില്ലെന്നും വെള്ളാപ്പള്ളി എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിൽ വിമർശിച്ചു.
സിപിഎമ്മും താനുമായുളള ബന്ധം തിരിച്ചടിയായെന്ന് വിമർശിക്കുന്നവർ മൂഢസ്വർഗത്തിലാണ്. മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് യാദൃച്ഛികമായാണ്. അപരാധമെന്ന് പറയുന്നവരുടെ ഉദ്ദേശശുദ്ധി അറിയാമെന്നും 'തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു.
മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും സ്നേഹവും ആണുള്ളത്.കാറിൽ കയറിയത് രാജ്യദ്രോഹം ചെയ്തതുപോലെ വരുത്താൻ ശ്രമം നടക്കുന്നു. ഉന്നതജാതിക്കാരനോ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളോ എങ്കിൽ ചർച്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു
ഒരു തലമുതിർന്ന സമുദായ നേതാവിനെ മുഖ്യമന്ത്രി കാറിൽ കയറ്റി ഇരുവരും പങ്കെടുക്കുന്ന സമ്മേളന വേദിയിലേക്ക് കൊണ്ടുപോയത് എന്തോ രാജ്യദ്രോഹം ചെയ്തതു പോലെ വരുത്തിത്തീർക്കാനാണ് ശ്രമം. ഇത് എന്തു നീതിയാണ്? ഒന്നിച്ച് സഞ്ചരിച്ചതുകൊണ്ട് എന്തു കുഴപ്പമാണ് ഉണ്ടായത്? മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും ബഹുമാനവും സ്നേഹവും ഉണ്ട്. സമുദായത്തിന്റെ ആവശ്യങ്ങളോട് അദ്ദേഹം നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി പറയുന്നു.
ലീഗുകാർ പല രൂപങ്ങളിൽ നൂറുകണക്കിന് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമാക്കിയപ്പോൾ മലബാറിൽ, വിശേഷിച്ച് മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ എസ്എൻഡിപി യോഗത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും തരാത്തതിന്റെ വിഷമം പങ്കുവച്ചതിനാണ് തന്നെ കുരിശിലേറ്റാൻ ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി പറയുന്നു.
Kerala
തിരുവനന്തപുരം: പമ്പയിൽ നടന്ന അയ്യപ്പസംഗമത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയ സംഭവത്തിൽ സിപിഐയുടെ വിമർശനങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. അത് ശരിയായ പ്രവർത്തി തന്നെയാണെന്നും അങ്ങനെ തന്നെയാണ് ഇപ്പോഴും കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിൽ ഒരു തെറ്റുമുണ്ടെന്ന് താൻ കരുതുന്നില്ല. വിഷയത്തിൽ ബിനോയ് വിശ്വത്തിന് അദേഹത്തിന്റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയന്റേതായ നിലപാടും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
താനാണെങ്കിൽ ഒരു കാരണവശാലും വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരാമർശം.
Kerala
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ മതനിരപേക്ഷ നിലപാടുകളോട് സിപിഎമ്മിന് എല്ലാ കാലത്തും യോജിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ നിലപാട് അദ്ദേഹം സ്വീകരിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
സിപിഐ ചതിയൻ ചന്തുവാണെന്ന നിലപാട് ഞങ്ങൾക്ക് ഇല്ല. സിപിഐയുമായി ഏറ്റവും നല്ല ഐക്യത്തിലാണ്. അത് തുടർന്ന് മുമ്പോട്ട് കൊണ്ടുപോകും. ഇത്തരത്തിൽ പറഞ്ഞതിന് ഉത്തരവാദി ഞങ്ങളല്ല. അതിനുള്ള ഉത്തരം വെള്ളാപ്പള്ളിയാണ് പറയേണ്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതിയുമായി ബന്ധപ്പെട്ട വിഷയം ഭരണപരമായ കാര്യങ്ങളാണ്. അതിന്റെ സാങ്കേതികത്വം സർക്കാരിന് മാത്രമേ പറയാൻ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിപിഐ ചതിയൻ ചന്തുവാണെന്ന എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചതിയൻ ചന്തു തൊപ്പി ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നും എൽഡിഎഫിന് മാര്‍ക്കിടാൻ വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയല്ല എൽഡിഎഫ്. വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റില്ലെന്നും അദ്ദേഹം യഥാര്‍ഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള വിമർശനം സിപിഐയിൽ ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നുമാണ് വെള്ളാപ്പള്ളി നടേശൻ നേരത്തെ വിമർശിച്ചത്. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
ആലപ്പുഴ: ബിഡിജെഎസ് മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്തുവർഷം എൻഡിഎയ്ക്കൊപ്പം നടന്നിട്ട് എന്തുകിട്ടിയെന്ന് ബിഡിജെഎസ് ആലോചിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ബിഡിജെഎസ് ഇടത് പക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടെന്നും വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു. 300ഓളം സീറ്റുകളിൽ മത്സരിച്ചിട്ടും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ മാത്രമാണ് ബിഡിജെഎസ് സ്ഥാനാർഥികൾക്ക് വിജയിക്കാനായത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുന്നണി മാറ്റ ചർച്ചകൾ ബിഡിജെഎസിൽ സജീവമാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വെള്ളാപ്പള്ളിയുടെ പ്രസംഗം ശ്രദ്ധേയമാകുന്നത്. ബിജെപിയുടെ നിസഹകരണമാണ് ദയനീയ പരാജയത്തിന് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ
Kerala
ആലപ്പുഴ: രാഹുലിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പശ്ചാത്താപം ഉണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ രാജിവയ്ക്കണോ എന്ന് രാഹുലും പാർട്ടിയും ആണ് തീരുമാനിക്കേണ്ടത്. ആദ്യം ന്യായീകരിക്കാൻ ശ്രമിച്ചു. രാഹുൽ കേസില്ലെന്ന് പറഞ്ഞ് പുണ്യാളനാകാൻ ശ്രമിച്ചു. തെറ്റ് ചെയ്യാത്തവർ ആരുമില്ല. വലിയ രാഹുൽ മാങ്കൂട്ടത്തിൽമാർ ഏറെയുണ്ടെന്നും പക്ഷേ അവർ ആരും പുണ്യാളനാകാൻ ശ്രമിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല സ്വർണകൊള്ളയിൽ പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്. സ്വന്തം ആസ്തി വർധിപ്പിക്കാനാണ് പത്മകുമാർ എപ്പോഴും ശ്രമിച്ചത്. തന്ത്രിയാണ് എല്ലാത്തിനും മൂലം. അന്വേഷണം ശരിയായി പോയാൽ തന്ത്രിയിൽ എത്തുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
Kerala
മൂവാറ്റുപുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വി.ഡി. സതീശന് ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണ്. പ്രതിപക്ഷ നേതാവ് എന്ന രീതിയിലുള്ള ഒരു മാന്യതയും മര്യാദയും സതീശനില്ല. ഈഴവരായ നേതാക്കളെ തെരഞ്ഞുപിടിച്ച് ചീത്ത പറയുന്ന ഈഴവ വിരോധിയാണ് സതീശന് എന്നും ഗുരുധര്‍മം തന്നെ പഠിപ്പിക്കാന്‍ വി.ഡി. സതീശന് വരേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം എസ്എന്‍ഡിപി യൂണിയന് ശാഖാ നേതൃസംഗമം മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
""വി.എസ്. അച്യുതാനന്ദന് അകത്തുനിന്നും പുറത്തുനിന്നും എതിര്‍പ്പുണ്ടായിരുന്നു. ചിലര്‍ രാഷ്ട്രീയലാഭത്തിനുവേണ്ടി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ മുസ്ലിംകൾക്ക് എതിരല്ല. കേരളത്തില്‍ സാമൂഹിക-സാമ്പത്തിക സെന്‍സസ് വേണം. അതുപറയാന്‍ ആരും തയാറാകുന്നില്ല''-വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ ശാഖാ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു ഈഴവ വിരോധവും താൻ കാണിച്ചിട്ടില്ലെന്ന് സതീശൻ പ്രതികരിച്ചു.
തന്റെ മണ്ഡലത്തിൽ 52 ശതമാനം വോട്ടർമാരും ഈഴവ വിഭാഗക്കാരാണ്. തന്നെക്കുറിച്ച് അറിയാൻ മണ്ഡലത്തിൽ തിരക്കിയാൽ മതിയെന്നും സതീശന് പറഞ്ഞു.
താനും ഗുരുദേവ ദർശനങ്ങൾ പിന്തുടരുന്നയാളാണ്. ഗുരുദേവൻ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെള്ളാപ്പള്ളി ചെയ്യുന്നത്.
വർഗീയത ആരു പറഞ്ഞാലും അതിനെതിരെ പ്രതികരിക്കും. അതിൽ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
മൂവാറ്റുപുഴ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ അധിക്ഷേപ പരാമർശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സതീശന് കേരളം കണ്ടതില്‍വച്ച് പരമപന്നനാണെന്നായിരുന്നു പരാമർശം.
മൂവാറ്റുപുഴയില്‍ എസ്എന്‍ഡിപി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. സതീശന് ഈഴവ വിരോധിയാണ്. ഇഴവരുടെ വോട്ടിന് വില കൽപ്പിക്കുന്നില്ല.
ഈഴവനായ കെ. സുധാകരനെ സതീശന് ഒതുക്കി. മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും സ്ഥാനം ഉറപ്പിക്കാനാണ് സതീശന്റെ നീക്കങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതിപക്ഷ നേതാവ് മാന്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യണം. അതിനുള്ള കഴിവ് സതീശനില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
സതീശന് കേരളം കണ്ടതില്‍വച്ച് പരമപന്നനാണെന്നും ഈഴവ വിരോധിയാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ഈഴവനായ കെ. സുധാകരനെ സതീശന് ഒതുക്കി. മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും സ്ഥാനം ഉറപ്പിക്കാനാണ് സതീശന്റെ നീക്കങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.